Showing posts with label Most loved. Show all posts
Showing posts with label Most loved. Show all posts

Thursday, June 26, 2014

മയിൽപ്പീലി













മറന്നുവോ നീയെന്റെ ചെറുമയിൽപ്പീലിയും
നിൻ  വിരൽ തുമ്പിലെ ചന്ദനക്കുറികളും
മൊഴിയാത്ത മൊഴിയിലെ മിഴിയിളക്കങ്ങളും

ആ ചരൽവഴികളിൽ പതിഞ്ഞ പാദങ്ങളും
ഒരു കുടക്കീഴിൽ നാം ചെയ്ത സത്യങ്ങളും
ഇനിയൊന്നു കാണുവാൻ വിട തന്ന കൈകളും

നിന്നോടു പറയാതെപോയോരെന്‍പ്രണയവും
ഒടുവിലോടിയകന്ന  നിൻറെ  കാലൊച്ചയും

നിന്റെയീ പെയ്തിട്ടുമൊഴിയാത്ത  മൌനവും

ആ മൌനത്തിനിക്കരെ, ഞാൻ   കാത്തിരുന്നതും...

കണ്ണീരണിഞ്ഞതും!!!

Sunday, October 21, 2012

മഴ നനഞ്ഞ്........


അഞ്ചു ദിവസം പെയ്ത മഴ നനഞ്ഞു കിടന്ന ചെന്നൈ. . വൈകുന്നേരം അഞ്ചര. വെറുതെ കുറെ നേരം മഴ കൊണ്ട് ബൈക്കോടിച്ചു......കുറെ നേരം ഡി.എല്‍ എഫ് കോമ്പൌണ്ടിന്റെ സിമെന്റും ടാറും കലര്‍ന്ന നടവഴികളിലൂടെ  . പിന്നെ പൂനമലീ മൌണ്ട് റോഡിലൂടെ...... പിന്നെ ഗിണ്ടി എന്നാ ചെറിയ പട്ടണത്തിന്റെ റെയില്‍വേ കോളനിയിലെ കരി പിടിച്ച വീടുകള്‍ക്ക് മുന്നിലെ കടും ചുവപ്പ് നിറമുള്ള മണ്ണിലൂടെ.........


ഒരേ മഴ പലര്‍ക്കും പലതരം  അനുഭവങ്ങളാണ്, അനുഭൂതികളാണ്, ഓര്‍മകളാണ്. പഴയ ഒരു  ഹെല്‍മെറ്റിന്റെ പോറലുകള്‍ നിറഞ്ഞ   പ്ലാസ്റ്റിക്‌ ഫ്ലിപ്പ് ഉയര്‍ത്തി മഴയെ തൊടുമ്പോള്‍ അത് എനിക്കൊരു നൊസ്റ്റാള്‍ജിയ ആയിരുന്നു. രസമുള്ള, സുഖമുള്ള ഓര്‍മ്മകള്‍. എല്ലാ മലയാളികള്‍ക്കും അങ്ങനെയാവുമല്ലോ....മഴയും, തൂവാനത്തുംബികളും  മോഹന്‍ലാലും ഒക്കെ അതിനാണല്ലോ നമുക്ക് :-).

 

 മൌണ്ട്  റോഡിലെ ട്രാഫിക്‌ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ചെറു കാറുകളില്‍ ഈര്‍ ഫോണുകള്‍ക്ക് നടുവില്‍ കണ്ട മുഖങ്ങളിലും എന്‍റെ സന്തോഷങ്ങള്‍ പ്രതിഫലിക്കുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഒരു പക്ഷെ തിരിച്ചുമാവാം.കാരണം  ഡി.എല്‍. എഫ് കൊമ്പൌണ്ടിനുള്ളിലെ അണ്ടര്‍ ഗ്രൌണ്ട് പാര്‍ക്കിംഗ് ലോട്ടുകളില്‍  നിന്നും വെള്ളം കോരിക്കളയുന്ന ഒരേ മുഖങ്ങള്‍ ഉള്ള ജോലിക്കാരില്‍ ആ പ്രതിഫലനം ഞാന്‍ കണ്ടില്ല. അവര്‍ കറുത്ത റബ്ബര്‍ ബൂട്ടും മഞ്ഞ ഫൈബര്‍ തൊപ്പിയും വച്ച് വാശിക്കെന്ന പോലെ മഴയെ പുറത്തേക്കു ഇരുമ്പ് കോരികകളില്‍ വലിച്ചെറിഞ്ഞു  കൊണ്ടേയിരുന്നു.
 ആ സന്തോഷം  വീണ്ടും കണ്ടത് മഴ നനച്ച കോളനി റോഡുകളില്‍ നിന്നും ചുവന്ന മണ്ണ് ചവുട്ടിപ്പുതച്ച് ഓടി മാഞ്ഞ കൊച്ചു മുഖങ്ങളിലാണ്. പക്ഷെ അവര്‍ എന്നെ പോലെ മഴ ആസ്വദിക്കുകായിരുന്നില്ല മറിച്ച്‌ ആഘോഷിക്കുകയായിരുന്നു. വണ്ടികള്‍ ചെളി വെള്ളം തെറിപ്പിച്ചു കടന്നു പോകുമ്പോള്‍ അവര്‍ ആര്‍ത്തു ചിരിക്കുന്നുണ്ടായിരുന്നു. ഇരുട്ട് വീണപ്പോള്‍ തിരിച്ചു വീടെത്താന്‍ തമിഴില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു അവര്‍ക്ക് പിന്നിലെ കരി പിടിച്ച വീടിന്റെ ചെറിയ ജനലഴികള്‍ക്ക് പിന്നില്‍ കണ്ട നിഴല്‍ വീണ കുറേ മുഖങ്ങള്‍.

ഒരേ മഴ ഓരോ  മുഖങ്ങളിലും  ഓരോ തരത്തിലാണ് ചിത്രം വരച്ചു കാണിച്ചത്. ചിലപ്പോള്‍ മഴയെ തേടിയെത്തുന്നവരും മഴ അങ്ങോട്ട്‌ ചെന്ന് കണ്ടവരും തമ്മിലുള്ള വ്യത്യാസമാവാം ആ ചിത്രങ്ങളുടെ
ചാക്കൂട്ടുള്‍ തയാറാക്കുന്നത്. .............

Sunday, May 29, 2011

THE SOLITUDE!






SOLITUDE! At times it is a beautiful feeling, more than ever when we choose it. Churning the reminiscences we had had in life, crying over them, smiling over them and at times envying on them. You can stretch your back in your chair with a cup of coffee in one hand and a lit-up cigarette on the other, hearing the ticking sound of the clock pendulum, feeling the wet (or teary) touch of the raindrops on your feet mounted over the window pane and your eyes riveted among the little stars in the dark sky.............

It makes you see the ethereal invisible part from your daily life...it lets u appreciate what the others would deny with their hands down..there's magic in the unusual ambiance and there's a song that hums from the deep which can never lie.
Solitude is so different from loneliness. Like chalk and cheese, they put on show the resemblance, but in the feel they are poles apart. As Kent Nerburn differentiates, Loneliness is like sitting in an empty room and being aware of the space around you. It is a condition of separateness. Solitude is becoming one with the space around you. It is a condition of union. Loneliness is small, solitude is large. Loneliness closes in around you; solitude expands toward the infinite. Loneliness has its roots in words, in an internal conversation that nobody answers; solitude has its roots in the great silence of eternity.


Now, it is time to light the next cigarette......the smokes around you takes you there, out of the window pane, among the stars, all through the past........ 

Saturday, December 25, 2010

അവധിക്കാലം

ഒരുപാട് നാളുകള്‍ക്കു ശേഷം ഒരു പഴയ ദിവസം.
ഒരു നൊസ്റ്റാള്‍ജിയ എന്നൊക്കെ പറയാം.
അച്ഛന്‍ ജനിച്ചു വളര്‍ന്ന പഴയ ആ വീടിന്‍റെ  ഓര്‍മ്മകള്‍.
നടക്കുമ്പോള്‍ തല ഇടിക്കുന്ന കട്ടിളപ്പടി,
ആ അടുക്കളയില്‍ മാത്രം കിട്ടിയിട്ടുള്ള പുളിങ്കരിയുടെ രുചി, 
പുറത്തേക്കുള്ള വഴിയില്‍ പരവതാനി വിരിച്ചിരുന്ന പുളിയിലകള്‍,
പഞ്ചസാര  മണല്‍ നിറഞ്ഞ വെളുത്ത മുറ്റം,
ഒരുപാട് മരങ്ങളുള്ള പുരയിടം,
അവിടുത്തെ തണുപ്പ്,
എപ്പൊഴും മുഴങ്ങുന്ന കിളികളുടെ ശബ്ദം,
നടക്കുമ്പോള്‍ പുതഞ്ഞിറങ്ങുന്ന പച്ചമണ്ണ്,
മരങ്ങള്‍ക്ക് നടുവില്‍ ഒറ്റക്കുള്ള  സര്‍പ്പക്കാവ്,
കാവിനു ചുറ്റുമുള്ള ചെറിയ ചിതല്‍പുറ്റുകള്‍,
ഇതിനിടയില്‍ എവിടെയൊക്കെയോ  ചിതറിക്കിടക്കുന്ന









എന്‍റെ അവധിക്കാലങ്ങള്‍............

Saturday, November 20, 2010

ലഹരികള്‍

ജീവിതത്തില്‍ ആഗ്രഹിച്ചിട്ടുള്ളതെല്ലാം  ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഒരു തരം ലഹരിയായി തോന്നിയിരുന്നു........

ഇടത്തോട്ടും  വലത്തോട്ടും തലവെട്ടിക്കുകയും ഒടുവില്‍ ചിനച്ചുകൊണ്ട് ഒരുവശത്തേക്ക് മറിയുകയും ചെയ്യുമ്പോള്‍ കാല്മുട്ടുരയുന്ന വേദനക്കിടയിലും നിര്‍വൃതിയോടെ കേട്ടിരുന്നു, ഒരു കുഞ്ഞുസൈക്കിളിന്റെ ചക്രശ്വാസം‍.  സൈക്കിള്‍ ബാലന്‍സ് എന്ന  കുതിരയെ മെരുക്കി വരുതിയിലാക്കിയപ്പോളാണ് ആദ്യമായി ഒരു ലഹരിയുടെ ചൂരടിക്കുന്ന്നത്. . . പിന്നെയും എത്രയോ ലഹരികള്‍...... 

അമ്മാവന്‍ വീട്ടില്‍ മറന്നു വച്ച 555 ന്റെ വെളുത്ത പുകയിലും കൂട്ടുകാര്‍ക്കൊപ്പം  കറുത്ത മദ്യത്തിലും തുടങ്ങിയ ലഹരിയുടെ ആവേഗങ്ങള്‍ തുടര്‍ന്നത്  നിലാവിന് പിറ തീര്‍ക്കുന്ന മധുപാനമഹോത്സവങ്ങലില്‍  ആയിരുന്നു. നിറയുകയും ഒഴിയുകയും ചെയ്യുന്ന  ചഷകങ്ങള്‍  ഞങ്ങളോടൊപ്പം  ആനന്ദവും, വിരസതയും ചിലപ്പോളൊക്കെ  നൊമ്പരവും  പങ്കിട്ടു. 

പ്രണയവും സൌഹൃദവും ചെര്‍ന്നോഴുകിയിരുന്ന പുഴക്കുമുണ്ടായിരുന്നു ഒരു ലഹരി. പക്ഷെ മനസ്സിന്റെ ചൊല്പടിക്കു ഒരിക്കലും നില്‍കാത്ത തലച്ചോര്‍ അതിന്‍റെ വികാരങ്ങളെയും മാനിച്ചില്ല . അങ്ങനെ നീരൊഴുക്ക് വറ്റിയ പുഴയുടെ തീരത്തെ ഉണങ്ങിയ ചില്ലയായ് അത് മാറിപ്പോയി. ഇന്നും മനസ്സില്‍ ലഹരി നുരയുബോള്‍ ഒരു പുകയോ,ഒരിറക്ക് മദ്യമോ  അതിനായ് ഞാന്‍ കാത്തു  വെക്കുന്നു.തലച്ചോരിനോടുള്ള    മനസ്സിന്റെ പ്രതികാരം.....

Thursday, April 1, 2010

Be Atheist, Theist or Agonist. But in any cause, Be a Humanist

Are you a believer in God or not? The answer for this does not seem easy even though the question remembers an Engineering Entrance objective question (obviously, which weren’t easier either!). Actually, many of us are not quite sure about the answer. Many one are born as an agonist, brought up as a theist and end up so. What is the real God? Does he exist? Does he command the entire world?
There are always a lot of questions which run through my mind when thought about this? Here goes my view on this aspect.

According to all religions God is there and he had incarnated into the human race to teach us the virtues and vice in human life. The teachings, ideas and deeds of those incarnated idols are the religious theologies of any religion. Depending on the cultural, environmental and social ethnicities; they assigned best of their habits to the Gods. This must have made Sreeraman a one woman husband or Krishna a supreme warrior. If you scrutinize you can see that all of the holy man-manifestations have been made in the culture of the specific geographical region from where the particular region has bloomed up. This is reflected in the nature, skills and even food habits of all such god embodiments.

The Truth: I am neither experienced nor informative enough to make a statement! But what counts here is my belief and here it goes. I am a perfect believer of god, but not the one the people refer to. I believe that the name ‘GOD’ refers to the power of all virtues spread over this world. Any of those virtues; be it love, sympathy or humanity. Any of them make us feel the existence of supreme power in any agony faced. When it comes to creation of this universe I go clueless. During that time, I almost fell into0 the rare classification of nagoists who believe that God had existed and he created the universe, but then the supreme power has disappeared. But as I know and I believe, I like to be a true humanist who wants to believe that the accumulative supreme power that created the universe has dispersed into ourselves as the humanitarian qualities which keep us humane and civilized. We need to be united with those qualities to make god appear or disappear to the needy and helpless. Does this make any sense that without “God” (the qualities I referred to)
human cannot exist as we will be no longer so. If our virtues are not cemented in ourselves then for sure, this land will go to dogs!

Sunday, March 28, 2010

First shot

WoW! That was a choice completely out of the blue! Being an “Arien” I was always eager in expressing ideas, thoughts and anything on anything at any state of affairs. My spirit pounds up and raise its hand whenever I get a chance to make a point. But, may be late March’s Neptune heart might not have taken its entire Piscean charm from me. The greed free, desire free, lazy fish is not at all willing to feed the spirits when it matters. Being a pisces crossed I just liked beers, potatoes, chesterfields, and games. But now I have got a call! I do not know whether this is the end of another beginning! But I am here, and I want to make my word now. And it means right now, right here! 

So I am on the wheels………..the ARIEN IN ME!!!!!!!!!!!!!!!
But the Arien is short-living without any support or attention. It is so incapable to fight without allies. So please lend me a hand :-)

with love,
Jay