ഒരുപാട് നാളുകള്‍ക്കു ശേഷം ഒരു പഴയ ദിവസം.
ഒരു നൊസ്റ്റാള്‍ജിയ എന്നൊക്കെ പറയാം.
അച്ഛന്‍ ജനിച്ചു വളര്‍ന്ന പഴയ ആ വീടിന്‍റെ ഓര്‍മ്മകള്‍.
നടക്കുമ്പോള്‍ തല ഇടിക്കുന്ന കട്ടിളപ്പടി,
ആ അടുക്കളയില്‍ മാത്രം കിട്ടിയിട്ടുള്ള പുളിങ്കരിയുടെ രുചി,
പുറത്തേക്കുള്ള വഴിയില്‍ പരവതാനി വിരിച്ചിരുന്ന പുളിയിലകള്‍,
പഞ്ചസാര മണല്‍ നിറഞ്ഞ വെളുത്ത മുറ്റം,
ഒരുപാട് മരങ്ങളുള്ള പുരയിടം,
അവിടുത്തെ തണുപ്പ്,
അവിടുത്തെ തണുപ്പ്,
എപ്പൊഴും മുഴങ്ങുന്ന കിളികളുടെ ശബ്ദം,
നടക്കുമ്പോള്‍ പുതഞ്ഞിറങ്ങുന്ന പച്ചമണ്ണ്,
മരങ്ങള്‍ക്ക് നടുവില്‍ ഒറ്റക്കുള്ള സര്‍പ്പക്കാവ്,
കാവിനു ചുറ്റുമുള്ള ചെറിയ ചിതല്‍പുറ്റുകള്‍,
എന്‍റെ അവധിക്കാലങ്ങള്‍............
No comments:
Post a Comment