മറന്നുവോ നീയെന്റെ ചെറുമയിൽപ്പീലിയും
നിൻ വിരൽ തുമ്പിലെ ചന്ദനക്കുറികളും
മൊഴിയാത്ത മൊഴിയിലെ മിഴിയിളക്കങ്ങളും
ആ ചരൽവഴികളിൽ പതിഞ്ഞ പാദങ്ങളും
ഒരു കുടക്കീഴിൽ നാം ചെയ്ത സത്യങ്ങളും
ഇനിയൊന്നു കാണുവാൻ വിട തന്ന കൈകളും
നിന്നോടു പറയാതെപോയോരെന്പ്രണയവും
ഒടുവിലോടിയകന്ന നിൻറെ കാലൊച്ചയും
നിന്റെയീ പെയ്തിട്ടുമൊഴിയാത്ത മൌനവും
ആ മൌനത്തിനിക്കരെ, ഞാൻ കാത്തിരുന്നതും...
കണ്ണീരണിഞ്ഞതും!!!
No comments:
Post a Comment