വക്കടർന്ന പാത്രങ്ങൾ, ഇടയ്ക്കുണർന്ന സ്വപ്‌നങ്ങൾ , ചില്ല് പൊട്ടിയ കണ്ണാടി....
കുട്ടിക്കാലത്ത് ഒരുപാടാഗ്രഹിച്ചതൊന്നും തിരിച്ച് ചേർക്കാൻ പറ്റിയിട്ടില്ല..
പിന്നീടെപ്പഴോ നമ്മോടൊപ്പം അവയും വളർന്നെത്തി,
ചിതലരിച്ച ഭിത്തികളും, ഇഴകൾ പൊട്ടിയ ചാരുകസേരയും നിറം മങ്ങിയ ചിത്രങ്ങളുമായി.
ഏറ്റവും ഒടുവിൽ തിരിച്ചടുപ്പിക്കാൻ ശ്രമിച്ചത്, അന്ന് പൊട്ടിയ വർണ്ണനൂലും വിട തന്ന കൈകളുമാണ്.
കൊണ്ട മഴകൾക്കും ഏറ്റ വെയിലുകൾക്കും പറഞ്ഞ വാക്കുകൾക്കും നിറഞ്ഞ മൌനത്തിനും ഒന്നുമതിനായില്ല.
പിന്നെയുമുണ്ട് കാലമിതുവരെ അങ്ങനെ ചിതറിത്തെറിച്ച ഒരുപാട് ചുവന്ന വളപ്പൊട്ടുകൾ!!
No comments:
Post a Comment