മരണമാം സുന്ദര സ്വപ്നത്തിൻ വാതിലിൽവെറുതേ തിക്കിത്തിരക്കുന്നു നാം
കടലിൽ പതിക്കുവാൻ പായുന്ന പുഴകളിൽ തടയണ തേടുന്ന ജലകണങ്ങൾ
ദിശാസൂചി നിൽക്കും പവനൻ നിലയ്ക്കും അരുണചന്ദ്രൻമാരുമസ്തമിക്കും
സങ്കീർത്തനവ്രതവേദങ്ങളിൽ കാല ഗഗനധ്വജത്തിൻ നിഴൽ പതിക്കും
പക്ഷേ പ്രളയനൃത്തത്തിൻ്റെയവസാനയക്ഷണേ ഒരു കുഞ്ഞു പൂമ്പൊടി ബാക്കിനിൽക്കും
മന്വന്തരേ മന്മഥമധ്വജങ്ങൾ വീണ്ടുമാ മഹാവൃക്ഷനിര്യാസം വരയ്ക്കും!
No comments:
Post a Comment