Wednesday, November 7, 2018

നിന്നെ തൊടാൻ


അന്നാ വരാന്തയിൽ ഓടിക്കിതച്ചതും
മൈതാനമണ്ണ് ചവുട്ടിക്കുഴച്ചതും
കടലാസുവഞ്ചികൾ മുക്കിക്കളഞ്ഞതും
നോവിന്റെ ചൂരൽക്കഷായം കുടിച്ചതും

ഇടിമുഴക്കങ്ങങ്ങൾക്ക് കാതോർത്തിരുന്നതും
കുടയൊന്ന് പോലും ഓർത്തെടുക്കാഞ്ഞതും
ഒരു പുതപ്പിൽ പനി ചൂടിക്കിടന്നതും
രാത്രി ജനാലയ്ക്കൽ പുകയൂതിയിരുന്നതും

എന്തിനായിരുന്നെന്ന ചോദ്യമെറിഞ്ഞോ നീ?


നിന്നെ തൊടാൻ!!!!!!!


No comments:

Post a Comment