Thursday, June 26, 2014

മയിൽപ്പീലി













മറന്നുവോ നീയെന്റെ ചെറുമയിൽപ്പീലിയും
നിൻ  വിരൽ തുമ്പിലെ ചന്ദനക്കുറികളും
മൊഴിയാത്ത മൊഴിയിലെ മിഴിയിളക്കങ്ങളും

ആ ചരൽവഴികളിൽ പതിഞ്ഞ പാദങ്ങളും
ഒരു കുടക്കീഴിൽ നാം ചെയ്ത സത്യങ്ങളും
ഇനിയൊന്നു കാണുവാൻ വിട തന്ന കൈകളും

നിന്നോടു പറയാതെപോയോരെന്‍പ്രണയവും
ഒടുവിലോടിയകന്ന  നിൻറെ  കാലൊച്ചയും

നിന്റെയീ പെയ്തിട്ടുമൊഴിയാത്ത  മൌനവും

ആ മൌനത്തിനിക്കരെ, ഞാൻ   കാത്തിരുന്നതും...

കണ്ണീരണിഞ്ഞതും!!!