Wednesday, November 24, 2010

ഒരു മഴയാത്ര

ആഘോഷം വില്‍ക്കപ്പെടും 

കായലോളങ്ങള്‍

ഒരു ഒറ്റക്കൊമ്പന്‍റെ തലയെടുപ്പ് 

ആദ്യത്തെ അത്രയും പോര 

ശാന്തം 

മഴയും മഴക്കാരും പിന്നെ കായലും 

എന്താ....  ഭംഗി!!!!

Saturday, November 20, 2010

ലഹരികള്‍

ജീവിതത്തില്‍ ആഗ്രഹിച്ചിട്ടുള്ളതെല്ലാം  ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഒരു തരം ലഹരിയായി തോന്നിയിരുന്നു........

ഇടത്തോട്ടും  വലത്തോട്ടും തലവെട്ടിക്കുകയും ഒടുവില്‍ ചിനച്ചുകൊണ്ട് ഒരുവശത്തേക്ക് മറിയുകയും ചെയ്യുമ്പോള്‍ കാല്മുട്ടുരയുന്ന വേദനക്കിടയിലും നിര്‍വൃതിയോടെ കേട്ടിരുന്നു, ഒരു കുഞ്ഞുസൈക്കിളിന്റെ ചക്രശ്വാസം‍.  സൈക്കിള്‍ ബാലന്‍സ് എന്ന  കുതിരയെ മെരുക്കി വരുതിയിലാക്കിയപ്പോളാണ് ആദ്യമായി ഒരു ലഹരിയുടെ ചൂരടിക്കുന്ന്നത്. . . പിന്നെയും എത്രയോ ലഹരികള്‍...... 

അമ്മാവന്‍ വീട്ടില്‍ മറന്നു വച്ച 555 ന്റെ വെളുത്ത പുകയിലും കൂട്ടുകാര്‍ക്കൊപ്പം  കറുത്ത മദ്യത്തിലും തുടങ്ങിയ ലഹരിയുടെ ആവേഗങ്ങള്‍ തുടര്‍ന്നത്  നിലാവിന് പിറ തീര്‍ക്കുന്ന മധുപാനമഹോത്സവങ്ങലില്‍  ആയിരുന്നു. നിറയുകയും ഒഴിയുകയും ചെയ്യുന്ന  ചഷകങ്ങള്‍  ഞങ്ങളോടൊപ്പം  ആനന്ദവും, വിരസതയും ചിലപ്പോളൊക്കെ  നൊമ്പരവും  പങ്കിട്ടു. 

പ്രണയവും സൌഹൃദവും ചെര്‍ന്നോഴുകിയിരുന്ന പുഴക്കുമുണ്ടായിരുന്നു ഒരു ലഹരി. പക്ഷെ മനസ്സിന്റെ ചൊല്പടിക്കു ഒരിക്കലും നില്‍കാത്ത തലച്ചോര്‍ അതിന്‍റെ വികാരങ്ങളെയും മാനിച്ചില്ല . അങ്ങനെ നീരൊഴുക്ക് വറ്റിയ പുഴയുടെ തീരത്തെ ഉണങ്ങിയ ചില്ലയായ് അത് മാറിപ്പോയി. ഇന്നും മനസ്സില്‍ ലഹരി നുരയുബോള്‍ ഒരു പുകയോ,ഒരിറക്ക് മദ്യമോ  അതിനായ് ഞാന്‍ കാത്തു  വെക്കുന്നു.തലച്ചോരിനോടുള്ള    മനസ്സിന്റെ പ്രതികാരം.....